സ്വച്ഛതാ ഹി സേവ - കൈയോട് കൈ - 2026 ക്യാമ്പയിൻ്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് സ്വച്ഛ് ഭാരത് ദിവസ് ആയി ആചരിച്ചു.
October 6, 2026
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സ്വച്ഛതാ ഹി സേവ - കൈയോട് കൈ - 2026 ക്യാമ്പയിൻ്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് സ്വച്ഛ് ഭാരത് ദിവസ് ആയി ആചരിച്ചു. മടവൂർ പഞ്ചായത്തും പരിസരവും ശുചീകരണവും തുടർന്ന് പഞ്ചായത്ത് ഹാളിൽ വെച്ച് സ്പെഷ്യൽ ഗ്രാമ സഭയും നടത്തി. കൂടാതെ കേരള സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പൊതുജന പങ്കാളിത്തത്തോടെയുള്ള മാലിന്യ സംസ്കരണ ക്യാമ്പയിൻ ആയ നിർമലം പുതുയുഗ ശുചിത്വ കേരളത്തിന്റെ ഉദ്ഘാടനവും ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഫിയ മുഹമ്മദ് നിർവ്വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി ദീപ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശ്രീ. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ദിലീപ് , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചേർ പേഴ്സൺ ശ്രീമതി സോഷ്മ സുർജിത് , ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഹഫ്സത് സുബി , വാർഡ് മെമ്പർ മാരായ ഷക്കീല ടീച്ചർ, അസറുദ്ധീൻ, സാലിഹ, ജഷീല, സന്തോഷ് മാസ്റ്റർ, ബൈത്തുൽ ഇസ്സ കോളേജ് NSS കോർഡിനേറ്റർ ശ്രീമതി ജയരേഖ എന്നവർ ആശംസ അർപ്പിച്ചു. VBGRAM-G പദ്ധതിയെക്കുറിച്ച് VBGRAM- G AE ശ്രീ ഫൈറൂസ് വിശദീകരിക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ, ബൈത്തുൽ ഇസ്സ കോളേജ് NSS വോളന്റിയർമാർ, ഹരിത കർമ സേന അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.മടവൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കുമാരി അലീന കെ ടി നന്ദി പറഞ്ഞു.