2025 ഡിസംബര്‍ 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യനീതി ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും ഒക്ടോബര്‍ 31 നുള്ളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കാഴ്ച്ചപ്പാടും ദൗത്യവും

മടവൂർ പഞ്ചായത്തിന്റെ ദർശനം, ദൗത്യം, ഗുണനിലവാര നയം

ദർശനം: പൗരന്മാർക്ക് സമയബന്ധിതവും സുതാര്യവുമായ ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നതിലൂടെ ഒരു പൗര സൗഹൃദ പഞ്ചായത്തായി മാറുക.

ദൗത്യം: ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമ്പൂർണ ഗുണനിലവാര മാനേജ്മെന്റ് നടപ്പിലാക്കുകയും ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ISO 9001:2015 നിലവാരത്തിൽ സർട്ടിഫിക്കറ്റ് നേടുകയും തുടർച്ചയായ മെച്ചപ്പെടുത്തലിലൂടെ അതിന്റെ പുതുക്കലും പരിപാലനവും നടത്തുകയും ചെയ്യുക.

ഗുണനിലവാര നയം: സുതാര്യവും കാര്യക്ഷമവും സദ്ഭരണവും, സമയബന്ധിതവും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ പൗരന്മാർക്ക് നൽകുന്നതിലൂടെയും, സമ്പൂർണ ഗുണനിലവാര മാനേജ്മെന്റ് നടപ്പിലാക്കുന്നതിലൂടെയും, സമ്പൂർണ്ണ പൗര സംതൃപ്തിയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള വികസനവും ഉറപ്പാക്കിക്കൊണ്ട്, മടവൂർ പഞ്ചായത്ത് ഒരു പൗര സൗഹൃദ പഞ്ചായത്തായി മാറാൻ വിഭാവനം ചെയ്യുന്നു.