ഭൂപടം 2015

ഭൂപ്രകൃതിയനുസരിച്ച്  മടവൂര്‍ പഞ്ചായത്തിനെ  നാലായി തരംതിരിക്കാം.    ഉയര്‍ന്ന ചെരിവുപ്രദേശം, മിതമായ ചരിവുപ്രദേശം, സമതലം, താഴ്വര എന്നിങ്ങനെയാണവ. അങ്കത്തായിയിലുള്ള അരീക്കല്‍കുന്ന്, എതിരംപാറമല, പയ്ങ്ങാറ്റമല, വായോറമല, പുല്ലോറകുന്ന് തുടങ്ങി പഞ്ചായത്തിലെ ചെറുതും വലുതുമായ കുന്നുകളുടെ ഉയര്‍ന്ന ഭാഗങ്ങളിലാണ് ഉയര്‍ന്ന ചെരിവുപ്രദേശം. പഞ്ചായത്തിന്‍റെ മൊത്തം വിസ്തൃതി ചെറിയ ഭാഗമേ ഇത് വരികയുള്ളൂ. പഞ്ചായത്തിന്‍റെ മൊത്തം വിസ്തൃതി ഗണ്യമായ പ്രദേശം മിതമായ ചരിവുപ്രദേശങ്ങളാണ്. പഞ്ചായത്തിലെ ജനവാസം കൂടിയ പ്രദേശവും, നെല്ലൊഴികെ മറ്റ് മുഖ്യകാര്‍ഷിക വിളകള്‍ കണ്ടുവരുന്നതും ഈ പ്രദേശങ്ങളിലാണ്. മിതമായ ചരിവുപ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന സമതലപ്രദേശങ്ങളും തെങ്ങ്, കവുങ്ങ്, മരച്ചീനി, വാഴ എന്നിവ കൃഷി ചെയ്തുവരുന്നു. കൃഷിക്ക് അനുയോജ്യമായ ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ ജനവാസകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കയാണ്. സമതലപ്രദേശത്തിന് തൊട്ട് താഴെ താഴ്വരകള്‍ കാണപ്പെടുന്നു. നെല്‍പാടങ്ങളും, കുളങ്ങളും, തോടുകളും ഉള്ള ഈ പ്രദേശത്ത് കുറഞ്ഞ അളവില്‍ നെല്‍കൃഷി ചെയ്തുവരുന്നു. തെങ്ങ്, കവുങ്ങ്, വാഴ എന്നിവ ഇവിടെ കണ്ടുവരുന്നു.

map1