സ്വച്ഛത ഹി സേവ കയ്യോട് കൈ ക്യാമ്പിന്റെ ഭാഗമായി മടവൂർ ഗ്രാമപഞ്ചായത്തിലെ 9 പൊതുസ്ഥലങ്ങളിൽ ശുചീകരണ പരിപാടികൾ നടത്തി.
October 6, 2026
ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടക്കുന്ന സ്വച്ഛത ഹി സേവ കയ്യോട് കൈ ക്യാമ്പിന്റെ ഭാഗമായി മടവൂർ ഗ്രാമപഞ്ചായത്തിലെ 9 പൊതുസ്ഥലങ്ങളിൽ ശുചീകരണ പരിപാടികൾ നടത്തി. ആകെ 170 വളണ്ടിയർമാരാണ് പങ്കെടുത്തിട്ടുള്ളത് 9 സ്ഥലങ്ങളിൽ നിന്നായി 300 കിലോ മാലിന്യം ശേഖരിച്ചു. അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറി.