2025 ഡിസംബര്‍ 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യനീതി ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും ഒക്ടോബര്‍ 31 നുള്ളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് നടന്നു; ജനകീയ പങ്കാളിത്തത്തോടെ പുതിയ പദ്ധതികൾക്ക് രൂപം നൽകി

October 30, 2025

മടവൂര്‍ ഗ്രാമപഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനായി വികസന സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ശ്രീ.സന്തോഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടനാ പ്രവർത്തകർ, ക്ലബ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ സദസ്സിൽ പങ്കെടുത്തു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും സദസ്സിൽ ഉയർന്നു വന്നു.

vikasana sadas