All social justice welfare pension beneficiaries approved before December 31, 2025, must complete their life certification (mustering) through an Akshaya centre by October 31.
*ആരാമ്പ്രം ജി.എം.യു.പി. സ്കൂൾ ഹൈടെക് ആയി; ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു

October 30, 2025

ആരാമ്പ്രം ജി.എം.യു.പി. സ്കൂളിലെ പത്ത് ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിനെ ഹൈടെക് ആക്കിയത്. ഇന്ററാക്ടീവ് ടിവികൾ സ്ഥാപിച്ചാണ് പത്തോളം ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്തത്.
പദ്ധതിയുടെ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് മാസ്റ്റർ നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ഫാത്തിമ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഷൈനി തായാട്ട്, വികസനകാര്യ ചെയർപേഴ്സൺ സോഷ്മ സുർജിത്ത്, ക്ഷേമകാര്യ ചെയർപേഴ്സൺ ഷക്കീല ബഷീർ, വാർഡ് മെമ്പർ പുറ്റാൾ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലീന സിദ്ദിക്കലി, പഞ്ചായത്ത് അംഗങ്ങളായ രാഘവൻ അടുക്കത്ത്, വാസു ദേവൻ ഇ.എം, അബ്ദുൾ അസീസ്, നിഖിത എന്നിവരും, കൊടുവള്ളി എ.ഇ.ഒ. സി.പി. അബ്ദുൾ ഖാദർ, പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് പൂളക്കാടി, എസ്.എം.സി. ചെയർമാൻ മുസ്തഫ തറേങ്ങൽ, എം.പി.ടി.എ. പ്രസിഡന്റ് ഇസ്ബാന ഫൈസൽ, സീനിയർ അസിസ്റ്റന്റ് ആബിദ പി, എസ്.ആർ.ജി. കൺവീനർ ഉഷ എന്നിവർ സംസാരിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ ജാഫർസാദിഖ് എ.പി. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് പി നന്ദിയും പറഞ്ഞു.

School