പേ വിഷബാധ മുക്ത കേരളം പദ്ധതിയുടെ മടവൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.
October 6, 2026
കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പേ വിഷബാധ മുക്ത കേരളം പദ്ധതിയുടെ മടവൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ബഹുമാനപ്പെട്ട മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സീ.കെ ഗിരീഷ് കുമാറിൻ്റെ അധ്യക്ഷത യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഫിയ മുഹമ്മദ് നിർ വഹിച്ചു .
വീകസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സോശ്മസുർജിത്ത് സ്വാഗതം പറഞ്ഞു മടവൂർ വെറ്ററിനറി സർജൻ ഡോ ജീന ജോർജ് പദ്ധതി വിശദീകരിച്ചു വാർഡ് മെമ്പർ സാദിഖ് ആശംസ നേർന്നു.
അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ അനീസ് ബാബു കെ.കെ,അറ്റൻ്റൻ്റ് സുബൈർ എന്നിവർ സംസാരിച്ചു.