2025 ഡിസംബര്‍ 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യനീതി ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും ഒക്ടോബര്‍ 31 നുള്ളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ജൈവ വൈവിദ്ധ്യ രജിസ്റ്റര്‍ പ്രകാശനം നടത്തി

October 30, 2025

മടവൂര്‍ ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ (PBR) പ്രകാശനം പ്രസിഡന്റ് ശ്രീമതി. സന്തോഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി. ഫാതേതിമ മുഹമ്മദ് അധ്യക്ഷനായിരുന്നു.

പഞ്ചായത്തിലെ ജൈവവൈവിധ്യം, തനത് സസ്യജന്തുജാലങ്ങൾ, പ്രാദേശിക കാർഷിക വിളകൾ, പരമ്പരാഗത അറിവുകൾ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ രജിസ്റ്റർ. വരും തലമുറകൾക്കായി ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും സുസ്ഥിരമായ വികസനം ഉറപ്പാക്കുന്നതിനും ഇത് സഹായകമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.

biodiversity