2025 ഡിസംബര്‍ 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യനീതി ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും ഒക്ടോബര്‍ 31 നുള്ളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മീസില്‍സ്

October 12, 2026

മടവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മീസിൽസ് (അഞ്ചാംപനി) സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുടുംബാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണ്.

രോഗലക്ഷണങ്ങൾ:
ഉയർന്ന പനി, ചുമ, മൂക്കൊലിപ്പ്, കണ്ണ് ചുവന്ന് വെള്ളം വരൽ, മുഖത്ത് നിന്ന് തുടങ്ങി ശരീരമാസകലം വ്യാപിക്കുന്ന ചുവന്ന തിണർപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വായ്ക്കുള്ളിൽ ചെറിയ വെളുത്ത പാടുകളും കാണപ്പെടാം. രോഗബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെയാണ് രോഗാണുക്കൾ പകരുന്നത്.

ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:
* ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും ഡോക്ടറുടെ സേവനം തേടുകയും ചെയ്യുക.
* രോഗലക്ഷണമുള്ളവർ സ്കൂളുകൾ, അങ്കണവാടികൾ, ജോലിസ്ഥലങ്ങൾ, പൊതുചടങ്ങുകൾ എന്നിവിടങ്ങളിൽ പോകരുത്.
* രോഗിയെ വായുസഞ്ചാരമുള്ള മുറിയിൽ മറ്റുള്ളവരിൽനിന്ന് (പ്രത്യേകിച്ച് ഗർഭിണികൾ, കുഞ്ഞുങ്ങൾ, പ്രതിരോധശേഷി കുറഞ്ഞവർ) വേർതിരിച്ചു താമസിപ്പിക്കുക.
* കൈകൾ സോപ്പുപയോഗിച്ച് കഴുകാനും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടാനും ശ്രദ്ധിക്കുക.
* ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം മരുന്നുകളോ വിറ്റാമിൻ Aയോ കഴിക്കരുത്.
* കുട്ടികളുടെ MR വാക്സിനേഷൻ ഡോസുകൾ പൂർത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

ശ്വാസതടസ്സം, അപസ്മാരം, കടുത്ത ക്ഷീണം, ബോധക്ഷയം, വെള്ളം കുടിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ കണ്ടാൽ അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്ന് മെഡിക്കൽ ഓഫീസറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു.

.